പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുക്കി, പിണറായി സർക്കാർ നടപ്പാക്കുന്നത് ഉന്മൂലന സിദ്ധാന്തമെന്ന്  ചെറിയാൻ ഫിലിപ്പ് 

SEPTEMBER 6, 2025, 11:12 PM

തിരുവനന്തപുരം: പ്രതിയോഗികളെയെല്ലാം ഭീകര മർദ്ദനങ്ങളിലൂടെ അടിച്ചൊതുക്കി ഇല്ലാതാക്കുകയെന്ന കമ്മ്യൂണിസ്റ്റ് ഉന്മൂലന സിദ്ധാന്തമാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചെറിയാൻ ഫിലിപ്പ്.

ഭൂപ്രഭുക്കന്മാരെയും രാഷ്ട്രീയ ശത്രുക്കളെയും തകർക്കാനാണ് റഷ്യയിൽ ജോസഫ് സ്റ്റാലിനും ചൈനയിൽ മാവോ സെ തുങും ഉന്മൂലന സിദ്ധാന്തം ആവിഷ്ക്കരിച്ചത്.

കഴിഞ്ഞ നാലു വർഷമായി ആയിരക്കണക്കിന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു , മഹിളാ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് പോലീസിൻ്റെയും സി.പി.എം ഗുണ്ടകളുടെയും കൊടിയ മർദ്ദനങ്ങൾക്ക് ഇരയായി ജീവച്ഛവങ്ങളായത്.

vachakam
vachakam
vachakam

മിക്കവരും ഇപ്പോഴും ചികിത്സയിലാണ്. ആശുപത്രി രേഖകൾ പരിശോധിച്ചാൽ ഇവരുടെ ശാരീരിക അവശതകൾ മനസ്സിലാക്കാമെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam