ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കുമെന്ന് റിപ്പോർട്ട്. ഒന്നാം പ്രതി തസ്ലീമ സുൽത്താന ഉൾപ്പടെ കേസിൽ മൂന്ന് പ്രതികളാണ് കേസിൽ ഉള്ളത്. 54 സാക്ഷികളുള്ള കുറ്റപത്രത്തിൽ നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി.
അതേസമയം ശ്രീനാഥ്ഭാസി ഉൾപ്പടെ അഞ്ച് സാക്ഷികളുടെ രഹസ്യ മൊഴിയും കോടതിയിൽ രേഖപ്പെടുത്തി. കേസിൽ തസ്ലീമയുടെ പ്രായപൂത്തിയാകാത്ത രണ്ട് മക്കളും സാക്ഷികളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതേസമയം ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
