ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയ്‌ക്കെതിരായ ലൈംഗിക അതിക്രമക്കേസിൽ പ്രതിയായ ജോസഫ് കെ. തോമസിനെ കോടതി റിമാൻഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഇയാളെ റിമാൻഡിൽ വിട്ടത്. ചങ്ങനാശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി അതിരൂപതയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലെ മുൻ ജീവനക്കാരനാണ് പൊൻകുന്നം സ്വദേശിയായ ജോസഫ് കെ. തോമസ്. കന്യാസ്ത്രീ നൽകിയ പരാതിയിൽ, പ്രതി ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായുമാണ് ആരോപണം.
പരാതി ഉയർന്നതിനെ തുടർന്ന് ജോസഫ് കെ. തോമസ് ജോലി രാജിവച്ചതായി സഭയുടെ മാധ്യമ വിഭാഗം അറിയിച്ചു. സംഭവം നടന്ന സമയത്ത് ഇയാൾ ആശുപത്രിയിൽ എച്ച്ആർ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
