കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടർന്നുവീണ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
യാത്രക്കാർ ബസ് കാത്തിരിക്കുന്ന ഭാഗത്തെ സീലിങാണ് പെട്ടെന്ന് അടർന്നുവീണത്. കസേരയിൽ ഇരുന്നുകൊണ്ടിരിക്കുകയായിരുന്ന യാത്രക്കാരുടെ മേലേക്കാണ് സീലിങിന്റെ ഭാഗങ്ങൾ വീണത്.
അപകടത്തിൽ കായംകുളം സ്വദേശി മധുവിനും മാനന്തവാടി സ്വദേശി അജിത്തിനും പരിക്കേറ്റു. ഇരുവർക്കും പ്രാഥമിക ചികിത്സ നൽകിയതായാണ് വിവരം.
സംഭവത്തെ തുടർന്ന് ബസ് സ്റ്റാൻഡിന്റെ സുരക്ഷാ സംവിധാനങ്ങളും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
