മലപ്പുറം: ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ഗൺമാനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കാളികാവ് സ്വദേശി ഉമ്മറിനെയാണ് വണ്ടൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
കഴിഞ്ഞ ദിവസം വണ്ടൂർ അസംബ്ലി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ പ്രചാരണത്തിന് പോകുന്നതിനിടെയാണ് സംഭവം നടന്നത്.ഗതാഗത കുരുക്കിൽപ്പെട്ടപ്പോൾ എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായ സംഘമാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
