മംഗളം ആഴ്ചപ്പതിപ്പിലെ ലോലന്റെ സ്രഷ്ടാവ്; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ എന്ന ടി.പി ഫിലിപ്പ് അന്തരിച്ചു

NOVEMBER 2, 2025, 8:01 PM

കോട്ടയം: മംഗളം ആഴ്ചപ്പതിപ്പിലെ 'ലോലന്‍' എന്ന എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍(ടി.പി ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് വടവാതൂരില്‍ നടക്കും. 

കോട്ടയം സ്വദേശിയായ ചെല്ലന്‍ കെഎസ്ആര്‍ടിസിയില്‍ പെയിന്റര്‍ ആയി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഈ സീരീസ് വരച്ചിരുന്നത്. 'ലോലന്‍' എന്ന കഥാപാത്രം ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലടക്കം ചിരിമാല തീര്‍ത്ത വ്യക്തിയാണ്. 

1948 ല്‍ പൗലോസിന്റെയും മാര്‍ത്തയുടെയും മകനായാണ് ടി.പി ഫിലിപ്പ് ജനിച്ചത്. 2002 ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്ററായി വിരമിച്ചു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകന്‍ സുരേഷ്. 

കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam