വിരമിച്ചിട്ടും ഔദ്യോഗിക മുദ്രയുള്ള കാർ; ടോമിന്‍ ജെ തച്ചങ്കരിക്ക് ₹250 പിഴ

APRIL 29, 2026, 2:12 AM

കോട്ടയം: വിരമിച്ച ശേഷവും ഔദ്യോഗിക നക്ഷത്രചിഹ്നം പതിപ്പിച്ച സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതിന് മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തി. 250 രൂപയാണ് പിഴ ഈടാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. പിഴ തച്ചങ്കരി ഇന്നലെ തന്നെ അടച്ചു.

സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നെങ്കിലും അത് നടപ്പിലാക്കിയിട്ടില്ല. മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയതിനാൽ കൂടുതൽ നിയമനടപടി ആവശ്യമില്ലെന്നാണ് പൊലീസിന്റെ നിലവിലെ വിലയിരുത്തൽ. പെറ്റി അടച്ച് കേസ് തീർപ്പാക്കാനാണ് നീക്കം എന്നുമാണ് റിപ്പോർട്ടുകൾ.

സ്വകാര്യ വാഹനത്തിൽ ഡിജിപിയുടെ നക്ഷത്രചിഹ്നം ഉപയോഗിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് തച്ചങ്കരിക്കെതിരെ കേസെടുക്കാൻ നിർദേശം വന്നത്. കോട്ടയം കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് നമ്പർ പ്ലേറ്റിന് സമീപമുള്ള ഔദ്യോഗിക ചിഹ്നം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

vachakam
vachakam
vachakam

നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും വാഹനം ഉടൻ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ഇത് ഡ്രൈവറുടെ പിഴവാണെന്നും താൻ ത്രീസ്റ്റാർ ബോർഡ് ഉപയോഗിച്ച് യാത്ര ചെയ്തിട്ടില്ലെന്നും തച്ചങ്കരി വിശദീകരിച്ചു.

കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിന്‍ ജെ തച്ചങ്കരി മൂന്ന് വർഷം മുമ്പാണ് സർവീസിൽ നിന്ന് വിരമിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam