പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ലോറി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു.
കാര്‍ യാത്രക്കാരായ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. കലത്തൂര് വലിയ പള്ളിക്ക് സമീപമായിരുന്നു അപകടമുണ്ടായത്.
നാല് പേരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ രണ്ട് പേരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കച്ചി കയറ്റി വന്ന ലോറിയാണ് കാറുമായി കൂട്ടിയിടിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
