മലപ്പുറം: മുന്നറിയിപ്പ് അവഗണിച്ച് സത്യപ്രതിജ്ഞാ വാചകങ്ങൾ മാറ്റിച്ചൊല്ലിയതിനെത്തുടർന്ന് ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്‌യു) സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി.
ചടങ്ങിൽ നിന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. രവീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തു.
'നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ' എന്നാണ് ഭാരവാഹികൾ സത്യപ്രതിജ്ഞയിൽ പറഞ്ഞത്.
ഇത് ഔദ്യോഗിക വാചകങ്ങൾക്ക് എതിരാണ്. ഇത്തരത്തിൽ ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞയാകില്ലെന്ന് ഭാരവാഹികളെ നേരത്തെത്തന്നെ വി സി അറിയിച്ചിരുന്നതാണ്. എന്നിട്ടും രക്തസാക്ഷികളുടെ പേരിൽ സത്യവാചകം ചൊല്ലുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
