സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസ്; 8 പ്രതികൾ കീഴടങ്ങി

AUGUST 4, 2025, 4:50 AM

തലശേരി: സി സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ സിപിഐഎം പ്രവർത്തകരായ 8 പ്രതികൾ കീഴടങ്ങി. പ്രതികൾ തലശേരി കോടതിയിൽ ഹാജരായി.

ഉച്ചയ്ക്ക് ശേഷം പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റും. പ്രതികളുടെ അപ്പീൽ സുപ്രീംകോടതി തള്ളിയിരുന്നു. നോട്ടീസ് പ്രകാരം ഹാജരാക്കേണ്ട അവസാന തീയതി ഇന്നായിരുന്നു.

തുടർന്ന് പ്രതികൾ തലശേരി കോടതിയിൽ ഹാജരാവുകയായിരുന്നു. ഇവരെ കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റും.1994 ജനുവരി 25 നായിരുന്നു സി സദാനന്ദൻറെ രണ്ട് കാലും വെട്ടി മാറ്റിയത്.

vachakam
vachakam
vachakam

1994 ജനുവരി 25ന് രാത്രി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനു സമീപം അക്രമം ഉണ്ടായത്. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. എൽപി സ്കൂൾ അധ്യാപകനായിരുന്നു അന്ന് അദ്ദേഹം. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam