കല്‍പ്പറ്റ: വയനാട് കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെതാണെന്നാണ് സംശയിക്കുന്നത്.
കമ്പളക്കാട് ഒന്നാം മൈൽ റോഡിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്‍റെ ടെറസിലാണ് രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലുള്ള കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.പെട്രോൾ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
ആത്മഹത്യയാണെന്ന് സംശയിക്കുന്നത്. കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
