തീവണ്ടിയിൽ കർപ്പൂരം കത്തിച്ചാൽ  ഈ നടപടികൾ നേരിടണം 

DECEMBER 3, 2025, 10:12 PM

ചെന്നൈ: ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി പരാതി ഉയര്‍ന്നതിന് പിന്നാലെ മുന്നറിയിപ്പുമായി റെയിൽവേ.

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ 1000 രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീവണ്ടിയിലും റെയില്‍വേ സ്റ്റേഷനുകളിലും കര്‍പ്പൂരം കത്തിച്ചുള്ള പൂജകള്‍ നിരോധിച്ചത്.

vachakam
vachakam
vachakam

തീപ്പെട്ടി, ഗ്യാസ് സിലന്‍ഡര്‍, പെട്രോള്‍ തുടങ്ങിയ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കൊണ്ടുപോകരുത്.

ഇത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന നമ്പറില്‍ പരാതിപ്പെടാമെന്നും റെയില്‍വേ അറിയിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam