വിവാഹത്തിന് മുന്‍പേ വരന്റെ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പ്രതിശുധ വധുവിന്റെ പേര്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

NOVEMBER 18, 2025, 4:06 AM

കൊച്ചി: വിവാഹത്തിന് മുന്‍പേ വരന്റെ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പ്രതിശുധ വധുവിന്റെ പേര്. നെല്ലിക്കുഴി പഞ്ചായത്തിലാണ് സംഭവം ഉണ്ടായത്. ഈ മാസം മാസം 30നാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍ ആലപ്പുഴ സ്വദേശിനിയായ നവവധുവിന്റെ പേര് നെല്ലിക്കുഴിയിലെ വോട്ടര്‍ പട്ടികയിലുണ്ട്. ഭര്‍ത്താവായി വരന്റെ പേരും ഉണ്ട്. ഭര്‍ത്താവിന്റെ വീടിന്റെ പേരിലും നമ്പരിലുമാണ് വോട്ട് ചേര്‍ത്തിരിക്കുന്നത്.

അതേസമയം വിവാഹം കഴിയുന്നതിന് മുന്‍പേ തന്നെ യുവതിയുടെ പേര് ചേര്‍ത്തത് ക്രമക്കേടാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് വോട്ടര്‍മാരെ തിരുകിക്കയറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റിയാണ് പരാതി നല്‍കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam