ഇടുക്കി: മുതിരപ്പുഴയാറ്റിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചിത്തിരപുരം സ്വദേശിയായ കുട്ടപ്പൻ (70) ആണ് മരിച്ചതെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
രണ്ടു ദിവസം മുമ്പാണ് കുട്ടപ്പനെ കാണാതായത്. തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണവും തെരച്ചിലും ആരംഭിച്ചിരുന്നു.
തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ മുതിരപ്പുഴയാറ്റിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാൽ വഴുതി പുഴയിലേക്ക് വീണതിനെ തുടർന്ന് മുങ്ങിമരിച്ചതാകാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ സ്ഥിരീകരണം ഉണ്ടാകൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
