തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടിയിടുന്നതിനിടയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മാടൻവിള സ്വദേശി ജഹാസ് (28) ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 8.30ഓടുകൂടിയാണ് സുഹൃത്ത് ഷെഹിനോടൊപ്പം ജഹാസ് ചൂണ്ടയിടാൻ എത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെ മുതലപ്പൊഴി ലേലപ്പുരിയിലെ വാർഫിനടിയിൽ യുവാവ് ചൂണ്ടയിടാനായി പോയെങ്കിലും കാണാതാവുകയായിരുന്നു.
അതേസമയം അഗ്‌നിശമനാസേനയും കോസ്റ്റൽ പൊലീസും സ്‌കൂബ ടീമും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു എങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
