വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18കാരന്റെ മൃതദേഹം കണ്ടെത്തി

MARCH 31, 2026, 1:52 AM

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ 18കാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. തമിഴ്നാട് സ്വദേശിയായ അഫ്സറാണ് മരിച്ചത്.

തിരയിൽപ്പെട്ട് കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റർ മാറി കടലിന്റെ മുകളിൽ പൊങ്ങി കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും മൃതദേഹം കരക്കെത്തിച്ചു.

തുടർന്ന് മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ടൂറിസം പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

vachakam
vachakam
vachakam

രാവിലെ ഒൻപത് സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ അഫ്സർ കടലിൽ കുളിക്കുന്നതിനിടെ വലിയ തിരമാലയിൽപ്പെട്ടു കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. തുടർന്ന് ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു.

യുവാവ് തിരയിൽപ്പെടുന്നത് കണ്ട ലൈഫ് ഗാർഡുകൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിനെ തുടർന്ന് അഫ്സർ കടലിനടിയിലൂടെ ഒഴുകിപ്പോയതായി വിവരം. പിന്നാലെ ലൈഫ് ഗാർഡുകളും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും ചേർന്ന് മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam