തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വീണ്ടും ഗവർണറുടെ ഇടപെടൽ. കേരള ഡിജിറ്റൽ സർവകലാശാലയിലെ ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഗവർണർ റദ്ദാക്കി.
കാലാവധി കഴിഞ്ഞ ചെയർമാൻ യോഗം വിളിച്ചുചേർത്തതിനാലാണ് നടപടി സ്വീകരിച്ചതെന്നാണ് രാജ്ഭവന്റെ വിശദീകരണം. ചാൻസലർ കൂടിയായ ഗവർണറുടെ നിലപാട് പ്രകാരം യോഗം ചട്ടവിരുദ്ധമായാണ് ചേർന്നത്. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ലോക്ഭവനിൽ ഹാജരാക്കാൻ വൈസ് ചാൻസിലർക്ക് നിർദേശം നൽകിയിട്ടുണ്ട്.
2021 നവംബറിലാണ് നിലവിലെ ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു ചുമതലയേറ്റത്. നിയമപ്രകാരം അദ്ദേഹത്തിന്റെ കാലാവധി 2024-ൽ അവസാനിച്ചുവെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ. എന്നാൽ, ചെയർമാന്റെ കാലാവധിക്ക് പ്രത്യേക പരിധി നിയമത്തിൽ നിശ്ചയിച്ചിട്ടില്ലെന്നാണ് സർവകലാശാല വൈസ് ചാൻസിലറുടെ നിലപാട്.
ഈ സാഹചര്യത്തിലാണ് യോഗവുമായി ബന്ധപ്പെട്ട രേഖകളും നടപടിക്രമങ്ങളും പരിശോധിക്കുന്നതിനായി ഫയലുകൾ ഹാജരാക്കാൻ ഗവർണർ നിർദേശം നൽകിയത്.
അധ്യാപക നിയമനങ്ങൾ, സ്ഥാനക്കയറ്റങ്ങൾ എന്നിവയായിരുന്നു ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിലെ പ്രധാന അജണ്ടകൾ. കൂടാതെ വിവാദമായ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) റിപ്പോർട്ടും യോഗത്തിൽ ചർച്ച ചെയ്ത വിഷയങ്ങളിൽ ഉൾപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
