അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് കേന്ദ്ര നേതൃത്വം രംഗത്ത്. പ്രധാനമന്ത്രി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്നാണ് മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവേദേക്കര്‍ വ്യക്തമാക്കിയത്.
2024ല്‍ നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ ചരിത്രമെഴുതുമെന്നും അടുത്ത 100 ദിവസത്തിനകം ബിജെപി നേതാക്കള്‍ എല്ലാ വോട്ടര്‍മാരെയും നേരിട്ട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ മത്സരിക്കുന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് മോദിയുടെ പേര് ഉയർന്നു വന്നത്. ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയം കാണുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്