തിരുവനന്തപുരം: സംസ്ഥാനത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരി ജയിക്കുമെന്നും ബിജെപിക്ക് വോട്ട് കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആർ.എസ്.എസിന്റെ വളർച്ച തടഞ്ഞത് സി.പി.എമ്മാണ്. ഭരണാനുകൂല തരംഗം സംസ്ഥാനത്ത് പ്രകടമാണെന്നും തുടർഭരണം കേരളത്തിൽ ഒരു തുടർക്കഥയായി മാറുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഭീഷണിയാണെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിന് പിന്നിൽ ജമാ അത്തെ ഇസ്ലാമിയാണെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
