കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

JUNE 11, 2026, 3:55 AM

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയാണ് വിയ്യൂരിലേക്ക് മാറ്റിയത്. കാപ്പാ കേസ് പ്രതികളെ പാർപ്പിക്കാനുള്ള പ്രത്യേക ബ്ലോക്ക് വിയ്യൂരിലാണുള്ളത്. 

അതേസമയം, സുഗതൻ കേസ് ബിജെപിക്കെതിരെ ആയുധമാക്കുകയാണ് സിപിഎമ്മും കോൺഗ്രസ്സും. രാവിലെ നഗരസഭാ ആസ്ഥാനത്തേക്ക് സിപിഎം മാർച്ച് നടത്തി രാഷ്ട്രീയസമരങ്ങൾക്ക് തുടക്കമിട്ടു. 13 നും 15 നും തുടർ സമരങ്ങളും നടത്തും. സുഗതനെ അയോഗ്യനാക്കണമെന്ന ആവശ്യവും ശക്തമാണ്.

വധശ്രമകേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ചേർന്ന രണ്ട് കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തിരുന്നില്ല. അവധി അപേക്ഷ നൽകാതെ മൂന്ന് കൗൺസിൽ യോഗങ്ങളിൽ വിട്ടുനിന്നാൽ അംഗത്വസ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെടുമെന്നാണ് ചട്ടം.എന്നാൽ, സുഗതൻ രണ്ട് തവണ അവധി അപേക്ഷ മേയർക്ക് നൽകിയെന്നാണ് സംഭവത്തിൽ ബിജെപിയുടെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam