കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
45 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കാരപ്പറമ്പിൽ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാകും. രണ്ട് വട്ടം കൗൺസിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കയ്ക്കെതിരെ സ്ഥാനാർത്ഥിയായിരുന്നു.
മേയർ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല എന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടാംഘട്ട പട്ടിക ഉടൻ പ്രഖ്യാപിക്കും.
ചാലപ്പുറം, കോട്ടൂളി തുടങ്ങി 31 വാർഡുകളിലാണ് എൻഡിഎ പ്രഖ്യാപിക്കാൻ ബാക്കി ഉള്ളത്. ഘടകകക്ഷിളുമായി ചർച്ച നടത്തിയ ശേഷം തീരുമാനം എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
