‘അവതാരങ്ങൾ അടുത്തുവന്നോ? ചോദ്യം ചോദിക്കാൻ ഭയപ്പെടരുത്’; പിണറായിക്കെതിരേ വിമർശനവുമായി ബിനോയ് വിശ്വം

JUNE 13, 2026, 9:01 AM

തൃശ്ശൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മളെ തേടിവരുമെന്നും സൂക്ഷിക്കണമെന്നും പറഞ്ഞ അവതാരങ്ങൾ അകത്ത് കയറിയോ എന്ന് പരിശോധിക്കണം. ഇത്തരം അവതാരങ്ങളെ മാറ്റിനിർത്തിയേ പറ്റൂ എന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിലായിരുന്നു വിമ‍ർശനം. എന്നാൽ, പിന്നീട് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ വിശദീകരണവുമായി രംഗത്തെത്തി.

പിണറായിയുടെ ആ വാക്കുകളെ അന്നും ഇന്നും ഞങ്ങൾ മാനിക്കുന്നു. അവതാരം എന്ന തൊപ്പി ആർക്കെല്ലാം ചേരുമോ അവർക്കെല്ലാം അണിയാമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം ന്യൂനപക്ഷങ്ങളുടെ ബന്ധുക്കളെന്ന് പറഞ്ഞ സിപിഐ സംസ്താന സെക്രട്ടറി, ഇന്ന് ഏറെ ആവശ്യമുള്ളതാണ് ഈ ബന്ധമെന്നും പറഞ്ഞു.

വലതുപക്ഷം പിടിമുറുക്കുമ്പോൾ അത് ഇടതുപക്ഷത്തിന്റെ കടമയാണ്. താൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സൃഷ്ടിയാണ്. ഒരു വാക്കുപോലും അവർക്കെതിരെ പറയാൻ എനിക്ക് പറ്റില്ല. എ ഐ കാലഘട്ടത്തിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം എന്നാണ് താൻ പറഞ്ഞത്. ഒരു ജേഷ്‌ഠൻ്റെ സ്നേഹമാണ് പങ്കുവച്ചത്. താൻ പറഞ്ഞതിന് എഐഎസ്എഫ് എന്നോ എസ്എഫ്ഐ എന്നോ വേർതിരിവില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന ഇഎംഎസ് സ്മൃതിയിൽ എംഎബേബിയുടെ സാന്നിദ്ധ്യത്തില്‍ ബിനോയ് വിശ്വം നടത്തിയ പ്രസംഗമാണ് വിവാദത്തിന് കാരണം. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു പ്രസംഗം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam