തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വെച്ച് അപമാനിച്ച സംഭവത്തിൽ പരാതിക്കാരി ഓമന ഡാനിയേലിനെതിരെ ദളിത് യുവതി ബിന്ദു രംഗത്ത്. വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ബിന്ദു ആവശ്യപ്പെട്ടു.
സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരെന്നും ബിന്ദു പറഞ്ഞു. മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണം.
അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം. തന്റെ ഉപജീവനമാര്‍ഗമാണ് ഇവര്‍ എല്ലാവരും കൂടി ഇല്ലാതാക്കിയത്. അത്രയ്ക്ക് താന്‍ ദുരിതം അനുഭവിച്ചു. തന്നെ കള്ളിയായി ചിത്രീകരിച്ചു.
തനിക്ക് നഷ്ടപരിഹാരം ലഭിക്കണം. കോടതിയെ സമീപിച്ച് താന്‍ നേടിയെടുക്കുമെന്നും ബിന്ദു വ്യക്തമാക്കി.
ഓമനയുടെ വീട്ടിലുണ്ടായിരുന്ന മാല ആരെടുത്തു?, അതിന് എന്ത് സംഭവിച്ചു എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കണം. അവരുടെ മകളെ തനിക്ക് സംശയമുണ്ട്. അക്കാര്യം പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും ബിന്ദു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്