കൊല്ലം: വീണ്ടും ജീവനെടുത്ത് റോഡ് അപകടങ്ങൾ. കുളത്തൂപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ 17 കാരൻ മരിച്ചു. കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആകാശ് ആണ് മരിച്ചത്. ആകാശ് ഓടിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
