കൊല്ലം: ബിഹാറിൽ ആർജെഡി നേതാവിനെ വെടിവെച്ചു കൊന്നകേസിലെ പ്രതി കൊല്ലത്ത് പിടിയിൽ. കൊല്ലം ആണ്ടാമുക്കത്ത് പ്രതി കുടുംബവുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ബിഹാർ സീതാമാർഹി ടുംറ സ്വദേശി മുഹമ്മദ് അജാജിനെയാണ് ഈസ്റ്റ് പൊലീസും ബിഹാർ പൊലീസും ചേർന്ന് പിടികൂടിയത്. ആർജെഡി നേതാവ് ബൈദ്യനാഥ് മഹതോയെ വെടിവെച്ചു കൊന്ന കേസിലാണ് അറസ്റ്റ്. രണ്ട് കൊലപാതകങ്ങളും ഒട്ടേറെ മോഷണ കേസുകളിലും പ്രതിയാണ് അജാജ്. ഇയാളെ പിടികൂടി നൽകുന്നവർക്ക് അൻപതിനായിരം രൂപ ബിഹാർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊല്ലം നഗരത്തിലെ ആണ്ടാമുക്കത്ത് കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂലിവേല ചെയ്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
2026 സെപ്റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാറിലെ സീതാമാർഥി ജില്ലയിലുള്ള ഡുമറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ആർജെഡി നേതാവായ ബൈദ്യനാഥ് മഹതോയെ ബൈക്കിലെത്തിയ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ബിഹാർ പൊലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ അജാജ് കേരളത്തിലേക്ക് കടന്നു.
പ്രതി കൊല്ലത്തുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ബിഹാർ പൊലീസ് സംഘം കൊല്ലത്തെത്തുകയും ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ തിരച്ചിൽ നടത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
