തിരുവനന്തപുരം: റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം വഴി ശ്രദ്ധ നേടിയ റോബിൻ രാധാകൃഷ്ണൻ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ അംഗത്വം നല്‍കി.
റോബിന്‍ ബിജെപിയില്‍ ചേരുമെന്നതും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നതുമായ അഭ്യൂഹങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. താന്‍ സംഘിയാണെന്ന് അഭിമാനത്തോടെ പറയുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രവേശനം നടന്നത്.
അംഗത്വം സ്വീകരിച്ച ശേഷം രാജീവ് ചന്ദ്രശേഖറിനൊപ്പമുള്ള ചിത്രം റോബിന്‍ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചു. മത്സര സാധ്യതയെക്കുറിച്ചുള്ള വാര്‍ത്തകളും സ്റ്റോറിയായി പങ്കിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
