തിരുവനന്തപുരം : രാജ്ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന 28 ലെ ചടങ്ങിൽ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രം ഉപയോഗിക്കില്ല.
രാജ്ഭവനിലെ ഇൻഹൗസ് ജേണലായ ‘രാജഹംസി’ന്റെ പ്രകാശനച്ചടങ്ങിലാണു മുഖ്യമന്ത്രി പങ്കെടുക്കുന്നത്. രാജ്ഭവൻ ഓഡിറ്റോറിയത്തിലാണു പരിപാടി. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കില്ലെന്ന് രാജ്ഭവൻ സ്ഥിരീകരിച്ചു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം ‘കാവിക്കൊടിയേന്തിയ ഭാരതാംബ’യുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും മുൻപിൽ വിളക്കു കൊളുത്തിയുമാണു തുടങ്ങാറുള്ളത്.
സർക്കാർ പരിപാടികളിൽനിന്നു പ്രസ്തുത ചിത്രം ഒഴിവാക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
