തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പിനെതിരെ ബവ്കോ രംഗത്ത്. സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍ മദ്യത്തില്‍ അളവില്‍ കുറവുണ്ടെന്ന ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ കണ്ടെത്തല്‍ സ്വകാര്യ ഡിസ്റ്റിലറികളെ സഹായിക്കാനെന്നാണ് ബവ്കോയുടെ ആരോപണം.
ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പരിശോധനയും, കണ്ടെത്തലും സദുദ്ദേശത്തോടെയല്ലെന്നാണ് ബവ്കോയുടെ നിഗമനം. സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്‍റെ ഒരു ലീറ്റര്‍ ബോട്ടിലില്‍ അളവില്‍ കുറവുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബവ്കോ എം.ഡി യോഗേഷ് ഗുപ്ത വിജിലന്‍സിനു കത്ത് നല്‍കി.
സംസ്ഥാനത്തെ ഔട്ട്ലെറ്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്ന ജവാനെ മോശമാക്കുക എന്ന അജണ്ട ഇതിന്‍റെ പിന്നിലെന്നാണ് ബവ്കോ ആരോപണം.
സ്വകാര്യ ഡിസ്റ്റിലറിക്കാരാണ് ഇതിന്‍റെ പിന്നിലെന്നും കൂട്ടിച്ചേര്‍ക്കുന്നു. പരിശോധനാ സമയത്തു തന്നെ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് എം.ഡിയും എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസഥനുമായ യോഗേഷ് ഗുപ്ത കത്ത് നല്‍കിയത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിരുവല്ല ട്രാവന്‍കൂര്‍ ആന്‍റ് ഷുഗേഴ്സില്‍ പരിശോധന നടത്തിയായിരുന്നു ലീഗല്‍ മെട്രോളജി കണ്ടെത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്