അച്ചു ഉമ്മനെതിരെ മോശം പോസ്റ്റ്; ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പുറത്തായി

JUNE 7, 2026, 12:09 AM

കൊല്ലം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന പരാതിയിൽ നടപടിയുമായി സർക്കാർ. ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാർ കൊളത്താപ്പിള്ളിയെ സ്ഥാനത്ത് നിന്ന് നീക്കി.

സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷമാണ് നന്ദകുമാറിനെ മുൻ സർക്കാർ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരുന്നത്. ഇടതുപക്ഷ സംഘടനാ പ്രവർത്തകനായും അദ്ദേഹം അറിയപ്പെട്ടിരുന്നു.

2023-ൽ ഫേസ്ബുക്കിലൂടെ തനിക്കെതിരെ അപകീർത്തികരവും അപമാനകരവുമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് അച്ചു ഉമ്മൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ പൊലീസ് ഉടൻ നടപടി സ്വീകരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

vachakam
vachakam
vachakam

പിന്നീട് നന്ദകുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും ഗുരുതര വകുപ്പുകൾ ചുമത്താതെ കേസെടുത്ത് വിട്ടയക്കുകയായിരുന്നു. കേസെടുത്തതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്തത്.

ഇതിനിടെയാണ് നന്ദകുമാറിനെ നിലവിലെ പദവിയിൽ നിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയത്. മുൻ അഡീഷണൽ സെക്രട്ടറി ലതാ പണിക്കരെയാണ് പുതിയ ഐഎച്ച്ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചിരിക്കുന്നത്.

അച്ചു ഉമ്മന്റെ പരാതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിലാണ് പുതിയ നടപടി വന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam