പത്തനംതിട്ട: തൃശൂര്‍ മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ചന്ദനപ്പള്ളി വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. വെടിക്കെട്ടിന് മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളിയിലെ പ്രധാന പെരുന്നാള്‍ മെയ് 7, 8 തീയതികളിലാണ് നടക്കുന്നത്. ഭക്തജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വെടിക്കെട്ട് ഒഴിവാക്കാനുള്ള തീരുമാനം എന്നാണ് ലഭിക്കുന്ന വിവരം.
ഏപ്രില്‍ 21-ന് തൃശൂരിലെ തൃശൂര്‍ പൂരം ഒരുക്കങ്ങളുടെ ഭാഗമായി തിരുവമ്പാടി വെടിക്കെട്ട് പുരയില്‍ രണ്ട് വെടിക്കെട്ടിനും വേണ്ടി സൂക്ഷിച്ചിരുന്ന കരിമരുന്നാണ് പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ ആദ്യം 13 പേര്‍ മരണപ്പെട്ടിരുന്നു. പിന്നാലെ ചികിത്സയിലായിരുന്ന പ്രവീണും തിരുവമ്പാടി ലൈസന്‍സി സതീശനും മരിച്ചു, മരണസംഖ്യ 15 ആയി ഉയര്‍ന്നു.
ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താനും തീരുമാനമായി. കുടമാറ്റം, ഇലഞ്ഞിത്തറമേളം, മഠത്തില്‍വരവ് തുടങ്ങിയ പ്രധാന ചടങ്ങുകള്‍ പതിവുപോലെ നടക്കും. 15 വീതം ആനകളെ അണിനിരത്തി ചടങ്ങുകള്‍ നടത്താനാണ് പദ്ധതിയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
