യൂട്യൂബ് വീഡിയോയിലൂടെ കെഎം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം;  മാപ്പുപറഞ്ഞ് കെമാല്‍ പാഷ

MAY 25, 2025, 8:31 PM

കൊച്ചി:   യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം നടത്തിയത് വിവാദമായതിന് പിന്നാലെ വീഡിയോ പിൻവലിച്ച് ക്ഷമാപണം നടത്തി മുൻ ഹൈക്കോടതി ജഡ്ജി കെമാൽ പാഷ.

സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായതോടെയാണ് വീഡിയോ പിന്‍വലിച്ച് കെമാല്‍ പാഷ ക്ഷമാപണം നടത്തിയത്.  മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.എബ്രഹാമിനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് കെമാൽപാഷയ്ക്ക് തിരിച്ചടിയായത്. 

 'ജസ്റ്റിസ് കെമാല്‍ പാഷ വോയ്‌സ്' എന്ന പേരിലുളള യൂട്യൂബ് ചാനലിലൂടെ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കെതിരെ കെഎം എബ്രഹാം വക്കീല്‍നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്നാണ് കെമാല്‍ പാഷ വീഡിയോ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചുകൊണ്ട് വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയത്.

vachakam
vachakam
vachakam

കെഎം എബ്രഹാമിനെതിരെ വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെയാണ് അധിക്ഷേപ പരാമര്‍ശങ്ങളുള്‍പ്പെട്ട വീഡിയോകള്‍ കെമാല്‍ പാഷ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്.

ഏപ്രില്‍ പതിനൊന്നിനും ഇരുപത്തിയൊന്നിനും അപ്പ്‌ലോഡ് ചെയ്ത വീഡിയോകളിലാണ് അധിക്ഷേപ പരാമര്‍ശങ്ങളുണ്ടായിരുന്നത്. കെഎം എബ്രഹാമിനെ കാട്ടുകളളന്‍, അഴിമതി വീരന്‍, കൈക്കൂലി വീരന്‍ തുടങ്ങിയ പരാമര്‍ശങ്ങളിലൂടെയാണ് കെമാല്‍ പാഷ അധിക്ഷേപിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam