'ഭഗവാൻ ശ്രീകൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോൺഗ്രസ് പാർട്ടിയും മാപ്പ് പറയുക': ബി ഗോപാലകൃഷ്ണൻ

SEPTEMBER 20, 2025, 12:21 AM

തൃശ്ശൂർ:  കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണത്തിലെ പ്രതികരണത്തിനിടെ കോൺഗ്രസ് വക്താവ് ജിന്റോ ജോൺ ഭഗവാൻ ശ്രീകൃഷ്ണനെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. 

'കേരളത്തിൽ അസന്മാർഗിക പ്രവർത്തനങ്ങൾ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണൻ' എന്നാണെന്ന് ജിന്റോ കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. സംഭവത്തിൽ കോൺഗ്രസ് പരസ്യമായി മാപ്പ് പറയണമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

അഡ്വ. ബി ഗോപാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ....

vachakam
vachakam
vachakam

'ഭഗവാൻ ശ്രീകൃഷ്ണനെ അപമാനിച്ച ജിന്റോ ജോണും കോൺഗ്രസ് പാർട്ടിയും മാപ്പ് പറയുക…ഉണ്ണി കൃഷ്ണൻ എന്ന വാക്ക് ആദരവും സ്‌നേഹവും ആരാധനയും ഉള്ള ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമാണ്… അധമ ജീവിത തറവാട്ടിലെ സന്തതിക്ക് ഉണ്ണികൃഷ്ണൻ എന്ന പേര് കേൾക്കുമ്പോൾ അസാന്മാർഗികം എന്ന് തോന്നുന്നത് ഡിഎൻഎയുടെ സ്വഭാവം കൊണ്ടാണ്…

താങ്കളുടെ അപ്പൻ ജോണിന്റെ പേര് അഥമൻ എന്നാണന്ന് പറഞ്ഞാൽ താങ്കൾക്ക് സഹിക്കുമൊ ? കോടിക്കണക്കിനു ഹൈന്ദവരുടെ ആരാധന മൂർത്തിയെ പറഞ്ഞാൽ വാ മൂടി കെട്ടി ഇരിക്കുമെന്ന് കരുതിയോ?ഹിന്ദുക്കളെ അപമാനിച്ച ജിന്റോ ജോണും കോൺഗ്രസ്സ് പാർട്ടിയും മാപ്പ് പറയണം…

കന്യാസ്ത്രികളുടെ പേര് പറഞ്ഞ് ഉറഞ്ഞ് തുള്ളിയ വിഡി സതീശൻ മറുപടി പറയണം… കോൺഗ്രസ്സ് പരസ്യമായി മാപ്പ് പറയണം..' 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam