ആറ്റുകാൽ പൊങ്കാല; ജില്ലയിലെ 28 സ്കൂളുകൾക്ക് നാളെ അവധി

MARCH 1, 2026, 8:04 AM

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് 28 വിദ്യാലയങ്ങൾക്ക് നാളെ അവധി.പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായാണ് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

തുഞ്ചൻ സ്മാരക സമിതി ടിടിഐ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന, ഗവ. ബോയ്സ് ഹൈസ്കൂൾ ചാല, ഗവ. ഗേൾസ് ഹൈസ്കൂൾ ചാല, ഗവ. എൽപി സ്കൂൾ ചാല, ഗവ. തമിഴ് ഹയർ സെക്കൻഡറി സ്കൂൾ ചാല, ഗവ. യുപി സ്കൂൾ ചാല, ഗവ. സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌, ഗവ. സംസ്കൃതം എൽപി സ്കൂൾ ഫോർട്ട്, ഗവ. സെൻട്രൽ ഹൈസ്കൂൾ, ഗവ. എൽപി സ്കൂൾ കുര്യാത്തി, ജവഹർ ഇഎംഎച്ച്എസ് മണക്കാട്, ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന, ഗവ. യുപി സ്കൂൾ വലിയശാല, ശ്രീവിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാം കുളം, ഗവ. യുപി സ്കൂൾ അമ്പലത്തറ, ഗവ. യുപി സ്കൂൾ തമ്പാനൂർ, ഗവ. ബോയ്സ് സ്കൂൾ കരമന, ഗവ. ഗേൾസ് ഹൈസ്കൂൾ കരമന, എസ്എംവി ഗവ. ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ, ആറ്റുകാൽ ചിന്മയ വിദ്യാലയ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കമലേശ്വരം, ഗവ. യുപി സ്കൂൾ കൊഞ്ചിറവിള, ഗവ. ഹൈസ്കൂൾ കാലടി, ഗവ. യുപി സ്കൂൾ നെടുങ്കാട്, ഗവ. യുപി സ്കൂൾ ഫോർട്ട്‌, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മണക്കാട്, മിഷൻ സ്കൂൾ ഫോർട്ട്‌ എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.വിദ്യാഭ്യാസ ഉപഡയറക്ടറാണ് ഉത്തരവിറക്കിയത്.

അതേസമയം, മാർച്ച് മൂന്നിനും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ദിവസമായ മാർച്ച് മൂന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam