തിരുവനന്തപുരം: വ്യാജ രേഖകൾ ഉപയോഗിച്ച് എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് കൈവശപ്പെടുത്താൻ ശ്രമിച്ചയാളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൂർക്കാശ്ശേരി ശക്തൻ നഗർ സ്വദേശിയായ സനിൽ ജോസ് (51) ആണ് പിടിയിലായത്.
കൈമനത്തുള്ള സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് തട്ടിപ്പിലൂടെ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. സാങ്കേതിക പരീക്ഷാ ജോയിന്റ് കൺട്രോളർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
മുൻപ് എഴുതിയ എഞ്ചിനീയറിങ് പരീക്ഷയിൽ പരാജയപ്പെട്ടിരുന്ന സനിൽ ജോസ്, പരീക്ഷാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം നിലവിലുള്ള മാർക്ക് ലിസ്റ്റിൽ കൃത്രിമമായി തിരുത്തൽ വരുത്തി താൻ പരീക്ഷയിൽ വിജയിച്ചതായി രേഖപ്പെടുത്തുകയും ചെയ്തു.
ഈ രേഖകൾ ഉപയോഗിച്ച് പുതിയ സർട്ടിഫിക്കറ്റ് നേടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. രേഖകളുടെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതോടെ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സനിൽ ജോസിനെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
