ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം;   കേസെടുത്ത് പൊലീസ് 

NOVEMBER 5, 2025, 2:42 AM

കൊച്ചി: ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ അതിക്രമത്തിൽ  മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

ചൊവ്വാഴ്ച രാത്രിയാണ് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി  ഹെഡ്ലൈറ്റും ബ്രേക്ക്‌ ലൈറ്റും അടിച്ചു പൊട്ടിച്ചത്. 

 ബിഷപ്പിൻ്റെ വാഹനമോടിച്ചിരുന്ന ജോർജ് എന്നയാളുടെ പരാതിയിലാണ് ലോറി ഡ്രൈവർ ഇടുക്കി സ്വദേശി അൻവറിനെതിരെ പൊലീസ് കേസെടുത്തത്. ഇയാളുടെ ലോറി പൊലീസ് പിടിച്ചെടുത്തു. 

vachakam
vachakam
vachakam

വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴി ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിന് കാരണം. 

അപകടശേഷം നിർത്താതെ പോയ കാറിനെ പിൻതുട‍ർന്ന് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ചായിരുന്നു അതിക്രമം. അതിക്രമം കാണിക്കുക, അസഭ്യം പറയുക, നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam