അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുതന്നെ; തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

MARCH 14, 2026, 12:08 AM

തിരുവനന്തപുരം: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നിവയാണ്. ബംഗാളിൽ തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട അപ്പീൽ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കുന്നതിനാൽ അതിനു പിന്നാലെ നിർണ്ണായക പ്രഖ്യാപനം ഉണ്ടാകാമെന്നാണ് സൂചന.

കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്താനാണ്  ആലോചന എന്നാണ് ലഭിക്കുന്ന വിവരം. വിഷു അവധിയും വേനൽക്കാല സാഹചര്യങ്ങളും പരിഗണിച്ച് കേരളത്തിൽ ഏപ്രിൽ 15 മുതൽ 30 വരെ ഉള്ള സമയപരിധിക്കുള്ളിൽ വോട്ടെടുപ്പ് നടത്താനാണ് സാധ്യത.

ഇതിനിടെ പശ്ചിമ ബംഗാളിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളാക്കി ചുരുക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. അസമിൽ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താനാണ് സാധ്യത വിലയിരുത്തുന്നത്.

vachakam
vachakam
vachakam

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും ജില്ലാ കലക്ടർമാരുടെ യോഗം നേരത്തെ നടന്നിരുന്നു. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ സമർപ്പിച്ച റിപ്പോർട്ടുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായി പരിശോധിച്ചുവരികയാണ്. ഈ റിപ്പോർട്ടുകളിലെ നിർദേശങ്ങളും വിലയിരുത്തലുകളും പരിഗണിച്ചായിരിക്കും അന്തിമമായി തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam