താമരശ്ശേരി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യൽ സ്റ്റുഡന്റസ് ഗാലയുമായി പൂനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്മാൻ സെന്റർ ഫോർ ഹാപ്പിനസ്. പരിപാടിയുടെ ഭാഗമായി ക്യാമ്പസിലെ വിദ്യാർത്ഥികളും അധ്യാപകരും എബിലിറ്റി ഘോഷയാത്രയും ബോധവത്കരണവും നടത്തി. ഭിന്നശേഷി വിദ്യാർത്ഥികളുടെ ദഫ് പ്രദർശനവും ഫ്‌ളവർപ്ലക്കാർഡ് ഷോ, ബലൂൺ റൈസിംഗ് തുടങ്ങിയവയും ഘോഷയാത്രയെ വർണാഭമാക്കി.
സമൂഹത്തിൽ പരിഗണിക്കപ്പെടാതെ പോവുന്ന ഭിന്നശേഷി വിദ്യാർത്ഥികളുടെ മികവിനെയും പരിശ്രമങ്ങളെയും മുഖ്യധാരയിൽ എത്തിക്കുക എന്ന സന്ദേശത്തിലാണ് സ്റ്റുഡന്റസ് ഗാല സംഘടിപ്പിച്ചത്. സാമൂഹിക ഉത്തരവാദിത്വം, പൗരബോധം, അവകാശം തുടങ്ങി ഭിന്നശേഷി സമൂഹത്തിന്റെ ആവശ്യകതകൾ വിളംബരം ചെയ്യുന്നതായിരുന്നു ഘോഷയാത്ര. പൂനൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ പങ്കാളിത്തത്തോടെയാണ് ഗാല സംഘടിപ്പിച്ചത്. വഴി നീളെ മിഠായികളും മധുര പലഹാരങ്ങളും നൽകി പൂനൂർ നിവാസികളും അടിയന്തിര ആതുര സേവനത്തിന് സന്നദ്ധരായി റിവർഷോർ ആശുപത്രി ജീവനക്കാരും ഘോഷയാത്രക്ക് പിന്തുണ നൽകി.
പൂനൂർ അങ്ങാടിയിൽ നടന്ന പരിപാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് യൂണിറ്റ് സെക്രട്ടറി മുനവ്വർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഹാരിസ് റെഡ് ടാഗ് അധ്യക്ഷത വഹിച്ചു. സി.കെ. മുഹമ്മദ് ഇരിങ്ങണ്ണൂർ ഭിന്നശേഷി ദിന സന്ദേശം നൽകി. ജബ്ബാർ നരിക്കുനി, രമേശൻ മാസ്റ്റർ, അബി, സജിത, ഇർഫാന, ഗിരിജ ടീച്ചർ, അജു റെഡ് ടാഗ് എന്നിവർ ആശംസകൾ നേർന്നു. ആസ്മാൻ ഡയറക്ടറേറ്റ് മെമ്പർ ഷമീർ വട്ടക്കണ്ടി സ്വാഗതവും സലാമുദ്ദീൻ നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്