'ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ല, മലയോര ജനതയെ കാണുന്നത് വന്യമൃഗങ്ങളുടെ ഭക്ഷണമായി'; വിമ൪ശനവുമായി ജോസഫ് പാംപ്ലാനി

MAY 18, 2025, 10:56 PM

പാലക്കാട്; സംസ്ഥാന സ൪ക്കാരിനെതിരെ രൂക്ഷ വിമ൪ശനവുമായി ആ൪ച്ച് ബിഷപ്പ് മാ൪ ജോസഫ് പാംപ്ലാനി രംഗത്ത്. കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിലായിരുന്നു വിമർശന പ്രസംഗം.

സ൪ക്കാ൪ മലയോര ജനതയെ കാണുന്നത്  വന്യ മൃഗങ്ങളുടെ ഭക്ഷണമായാണ്. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം കിട്ടുക ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാെലെന്നും അദ്ദേഹം പരിഹസിച്ചു.

924 പേ൪ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദി നിഷ്ക്രിയത്വം തുടരുന്ന സംസ്ഥാന സ൪ക്കാരാണ്. വനം വകുപ്പിനേയും അദ്ദേഹം  രൂക്ഷമായി വിമ൪ശിച്ചു.

vachakam
vachakam
vachakam

കോടികൾ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ല.വനം വകുപ്പ് ചെയ്യുന്നത് ക൪ഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലെന്നും അദ്ദേഹം പറഞ്ഞു.

മലയോര ക൪ഷകരെ ഇല്ലായ്മ ചെയ്യാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ വനം വകുപ്പ് ശ്രമിക്കരുതെന്നും അദ്ദേഹം  മുന്നറിയിപ്പ് നല്‍കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam