പത്തനം തിട്ട: കണ്ടെയ്നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിര്‍മാണം നിര്‍ത്തിവച്ചു.തിങ്കളാഴ്ച ഉച്ചയോടെയാണ് നിര്‍മാണം നിര്‍ത്തി വെച്ചത്.
ഇതോടെ അരവണ വിതരണത്തിന് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി ഒരു തീര്‍ത്ഥാടകന് അഞ്ച് ബോട്ടില്‍ എന്ന നിലയില്‍ പരിമിതപ്പെടുത്തി.
മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടനകാലം ലക്ഷ്യമാക്കി പ്രതിദിനം രണ്ടര ലക്ഷം കണ്ടെയ്നറുകള്‍ എത്തിക്കുന്നതിനായി രണ്ട് കമ്ബനികള്‍ക്കാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ കണ്ടെയ്‌നര്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ഒരു കരാറുകാരന്‍ വീഴ്ച വരുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് മറികടക്കാനായി ദേവസ്വം ബോര്‍ഡ് ഇക്കഴിഞ്ഞ ശനിയാഴ്ച പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്