കെ പി ഉദയഭാനുവിനെതിരെ നിയമനടപടിയുമായി ആന്റോ ആന്റണി; വക്കീൽ നോട്ടീസയച്ചു

FEBRUARY 9, 2026, 9:18 PM

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനുവിനെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുമായി ആന്റോ ആന്റണി എംപി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപി വക്കീൽ നോട്ടീസ് അയച്ചത്.

തിരുവല്ലയിലെ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉദയഭാനു നടത്തിയത് അപകീർത്തികരമായ പ്രസ്താവനകളാണെന്ന് ആന്റോ ആന്റണി ആരോപിച്ചു.

ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ രണ്ടരക്കോടി രൂപ ഈ സ്ഥാപനത്തിൽ നിന്ന് താൻ പിൻവലിച്ചുവെന്നും, രണ്ട് കോടി രൂപ കൈപ്പറ്റിയെന്നുമായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എന്നാൽ, തനിക്കെതിരെ തുടർച്ചയായി വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും തന്ത്രിയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചവർ തയ്യാറാകണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ആരോപണങ്ങൾ അടങ്ങിയ വീഡിയോ ഫേസ്ബുക്കിൽ നിന്ന് ഉടൻ നീക്കം ചെയ്യണമെന്നും, 15 ദിവസത്തിനുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തണമെന്നുമാണ് വക്കീൽ നോട്ടീസിലെ ആവശ്യം. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam