തിരുവനന്തപുരം: പൊലീസിനും മാനേജ്‌മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം രംഗത്ത്.
അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. മാനേജ്‌മെന്റും കരുങ്കല്‍ പൊലീസും ഒത്തുകളിക്കുന്നുവെന്നും കുടുംബം ആരോപിച്ചു.
'മകളുടെ എല്ലാ സുഹൃത്തുക്കളെയും ഞങ്ങള്‍ക്കറിയാം. എന്താണ് സത്യാവസ്ഥയെന്ന് ഞങ്ങള്‍ക്കറിയണം. മാനേജ്‌മെന്റിനെതിരെ സമരം ചെയ്തതോടെയാണ് മകളെ നിരന്തരം വേട്ടയാടിയത്. സംഭവദിവസം മകളെ പ്രിന്‍സിപ്പല്‍ റൂമില്‍ വിളിച്ചിരുന്നു.
ഒരു മണിക്കൂറോളം സംസാരിച്ചു. എന്താണ് സംസാരിച്ചതെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി മാനസികമായി മകളെ മാനേജ്‌മെന്റ് പീഡിപ്പിച്ചിരുന്നു', കുടുംബം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
