അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എസ്‌ഐക്കുമെതിരെ കേസെടുക്കാൻ  കോടതിയുടെ നിർദേശം

JULY 5, 2026, 12:03 AM

എറണാകുളം: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ്.ഐ രേഷ്മ എന്നിവർക്ക് എതിരെ കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി.

അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് വിലയിരുത്തി പൊലീസ് നേരത്തെ കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

തന്നെ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നും, സ്റ്റേഷൻ രേഖയിൽ മാപ്പെഴുതി ഒപ്പിടിപ്പിച്ച ശേഷമാണ് അതിൽ തന്റെ അറിവില്ലാതെ തിരുത്തലുകൾ വരുത്തിയതെന്നുമാണ് അൻസിബയുടെ പരാതി. ഈ പരാതി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നൽകിയിരുന്നെങ്കിലും, തൃക്കാക്കര എ.സി.പി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങൾ തള്ളിയിരുന്നു.

vachakam
vachakam
vachakam

ഇതിനുപിന്നാലെയാണ് കോടതി പരാതിയിൽ കേസെടുക്കാൻ നിർദേശം നൽകിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam