കൊച്ചി: നടൻ ടിനി ടോംക്കെതിരായ പരാതിയിൽ തുടർനടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചതായി റിപ്പോർട്ട്.. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശം നൽകണമെന്ന ആവശ്യത്തോടെയാണ് അൻസിബ ഹർജി സമർപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ പരാതി നൽകിയത്. ടിനി ടോം വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും ഇതുസംബന്ധിച്ച് നേരത്തെ കടവന്ത്ര പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ജൂൺ ഒന്നിനാണ് അൻസിബ ടിനി ടോമിനെതിരെ ഔദ്യോഗിക പരാതി നൽകിയത്. തന്റെ നേരെ വർഗീയ പരാമർശങ്ങൾ നടത്തിയതായും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിടേണ്ടി വന്നതായും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
ടിനി ടോം സൈബർ അധിക്ഷേപത്തിന് നേതൃത്വം നൽകുകയാണെന്നും തന്റെ കുടുംബത്തെ ലക്ഷ്യമിട്ട് വേട്ടയാടുന്നതിന് സമാനമായ പ്രവർത്തനങ്ങൾ നടക്കുകയാണെന്നുമാണ് അൻസിബയുടെ പരാതി. ഈ ആരോപണങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നാണ് കോടതിയെ സമീപിച്ചുള്ള ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
