വീണ്ടും ജീവനെടുത്ത് ടിപ്പർ: പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

JUNE 25, 2026, 2:20 AM

കൊല്ലം: കൊല്ലം ജില്ലയിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ തുടരുന്നു. പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിനും ദാരുണാന്ത്യം. 

ബുധനാഴ്ച രാത്രി 7ന് ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പട്ടാഴി ജംഗ്ഷനിൽ നിന്നും ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി കടന്നു പോവുകയായിരുന്നു. 

ആറാട്ടുപുഴയെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ ഹോൺ കേട്ടു ഭയന്ന വിനീത് ബൈക്ക് വശത്തേക്കു തിരിക്കുമ്പോൾ അപകടത്തിൽ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

vachakam
vachakam
vachakam

പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനിത് ഭവനിൽ   വിനീത് (29 ) ആണ് മരിച്ചത്. 

 ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങി. സംഭവത്തിൽ കുന്നിക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. സുധാമണിയാണ് വിനീതിന്റെ അമ്മ. അതുല്യ ഭാര്യയാണ്.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam