റായ്പുര്‍: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതിപൂര്‍വമായ പരിഹാരമുണ്ടാകുമെന്ന് കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെത്തിയ ബിജെപി പ്രതിനിധി അനൂപ് ആന്‍റണി.
വിഷയത്തിൽ പ്രതിപക്ഷം കളിക്കുന്നത് കഴുകന്‍റെ രാഷ്ട്രീയമാണെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നൽകിയെന്നും നിയമത്തെ അട്ടിമറിച്ചല്ല സര്‍ക്കാര്‍ ഇടപെട്ടതെന്നും അനൂപ് ആന്‍റണി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അനൂപ് ആന്‍റണി.
സിസ്‌റ്റർമാരുടെ കാര്യത്തിൽ പ്രതീക്ഷ നൽകുന്ന ഇടപെടൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. പെൺകുട്ടികളെ നക്സൽ ബാധിത മേഖലയിൽ നിന്നും എത്തിച്ചതിൽ അടക്കം കൂടുതൽ പേരിലേക്ക് അന്വേഷണം നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയെ ഉടൻ കാണുമെന്നും സഭാ നേതൃത്വത്തെയും കാണാൻ ശ്രമിക്കുമെന്നും അനൂപ് ആന്‍റണി പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
