‘നീതി’യിൽ നിന്നും പടിയിറങ്ങി!  സ്പീക്കർ എ എൻ ഷംസീർ പദവിയൊഴിഞ്ഞു 

MAY 20, 2026, 9:03 AM

തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കറായ  എ എൻ ഷംസീർ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും പടിയിറങ്ങി. 44 മാസത്തെ ഔദ്യോഗിക കാലാവധിക്ക് ശേഷമാണ് അദ്ദേഹം സ്പീക്കർ പദവിയിൽ നിന്നും വിടവാങ്ങിയത്.

പദവിയൊഴിയുന്നതിനോടനുബന്ധിച്ച് ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കും സാക്ഷിയായി ‘നീതി’. 

തൻറെ രാഷ്ട്രീയ ഗുരുവായ കുടിയേരി ബാലകൃഷ്ണന്റെ  ചിത്രങ്ങൾ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റിയതായിരുന്നു അതിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗം.

vachakam
vachakam
vachakam

“സന്തോഷത്തോടും അതിലേറെ അഭിമാനത്തോടും കൂടിയാണ് ഞാൻ ഈ പദവിയിൽ നിന്നും ഇറങ്ങുന്നത്” എന്ന് സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. 

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്നും എ എൻ ഷംസീർ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam