ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റാഗിങ്ങിന് ഇരയായ സംഭവം; വിദ്യാർത്ഥിയുടെ മൊഴി ഇന്ന് ചൈൽഡ് ലൈൻ രേഖപ്പെടുത്തും 

JUNE 12, 2025, 12:07 AM

ആലപ്പുഴ ചെന്നിത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി റാഗിങ്ങിന് ഇരയായ സംഭവത്തിൽ വിദ്യാർത്ഥിയുടെ മൊഴി ഇന്ന് ചൈൽഡ് ലൈൻ രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. കറ്റാനത്തെ വിദ്യാർത്ഥിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുക എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരനെയാണ് തിങ്കളാഴ്ച രാത്രി ഹോസ്റ്റലിൽ വെച്ച് ആറ് പ്ലസ് വൺ വിദ്യർത്ഥികൾ ചേർന്ന് മർദിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ് തന്നെ അവരുടെ അടുത്തേക്ക് കൊണ്ട്പോയതെന്നാണ് മർദനമേറ്റ കുട്ടി വ്യക്തമാക്കിയത്. തുടർന്ന് കുട്ടിയെ ഹോസ്റ്റൽ റൂമിൽ കൊണ്ടുവരുകയും സീനിയർ വിദ്യാർത്ഥികൾ തന്നോട് ഓരോ ചോദ്യങ്ങൾ ചോദിച്ച് മർദിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. മർദനത്തെ തുടർന്ന് കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു.

അതേസമയം റാഗിങിന് ശേഷം വിദ്യാർത്ഥിയെ സ്കൂൾ അധികൃതർ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നാരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് സംഭവത്തിൽ പരാതി നൽകിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam