കൊല്ലം: സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്.
ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. മിഥുന്റെ വീട് പണിയ്ക്കുള്ള നടപടി സർക്കാർ ആരംഭിച്ചിട്ടുണ്ട്.
മരണവീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോദിച്ചു. ജൂലായ് 25 മുതൽ 31 മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്കൂളിൽ എത്തി പരിശോധന നടത്തും.
ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
