പ്രഖ്യാപനം മാത്രം; അമ്മ പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി രാജിവയ്ക്കാതെ ശ്വേത മേനോൻ

JULY 2, 2026, 5:50 AM

കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ നേതൃത്വപ്രതിസന്ധി. ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചെങ്കിലും, ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ല.

നിലവിലെ ഭരണസമിതി അംഗങ്ങളും ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിട്ടില്ലാത്തതിനാൽ, സംഘടനയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ രൂപീകരിച്ച അഡ്‌ഹോക്ക് സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ഒരു വിഭാഗം അംഗങ്ങൾ രംഗത്തെത്തി.

സംഘടനയുടെ ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി രൂപീകരിക്കാൻ കഴിയില്ലെന്ന വിമർശനവും ഉയർന്നു. കൊച്ചിയിൽ രമേഷ് പിഷാരടി എംഎൽഎയുടെ അധ്യക്ഷതയിൽ അഡ്ഹോക്ക് സമിതിയുടെ യോഗം തുടരുകയാണ്.

vachakam
vachakam
vachakam

ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ശ്വേത മേനോൻ താൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്.

എന്നാൽ ഇത് വൈകാരികമായ പ്രതികരണം മാത്രമായിരുന്നെന്നും, സംഘടനയുടെ ബൈലോ പ്രകാരമുള്ള ഔദ്യോഗിക നടപടികൾ അവർ പൂർത്തിയാക്കിയിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam