'അമ്മ' അഡ്ഹോക്ക് കമ്മിറ്റി കേസ്: ശ്വേത മേനോന് പിന്തുണയുമായി അൻസിബ, കോടതിയിൽ കക്ഷിചേരൽ ഹർജി

JULY 7, 2026, 1:21 AM

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ ശ്വേത മേനോന്റെ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ. ഇതുസംബന്ധിച്ച അപേക്ഷ എറണാകുളം മുൻസിഫ് കോടതിയിൽ അൻസിബ സമർപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ശ്വേത മേനോന്റെ ഹർജിയിൽ, രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. 'അമ്മ'യുടെ ഭരണചുമതല വഹിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ശ്വേതയുടെ വാദം. നിലവിലെ കമ്മിറ്റി അടുത്ത തെരഞ്ഞെടുപ്പ് വരെ പ്രവർത്തനം തുടരാമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കോടതി ഉത്തരവിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു. സംഘടനയെ കോടതി നടപടികളിലേക്ക് വലിച്ചിഴക്കാൻ താൽപര്യമില്ലെന്നും, അധികാരസ്ഥാനത്ത് തുടരാനുള്ള ആഗ്രഹമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശ്വേത മേനോൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതാണെന്നും, പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചതെന്നും പിഷാരടി പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ ഔദ്യോഗികമായി രാജിക്കത്ത് നൽകിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി, 'അമ്മ'യുടെ ബൈലോ പ്രകാരം രാജിവെച്ച കമ്മിറ്റിക്കാണ് അടുത്ത തെരഞ്ഞെടുപ്പ് വരെ ഭരണചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam